
വിഴിഞ്ഞം: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇന്സ്പെക്ഷന് ബംഗ്ലാവിനു താഴെയുള്ള ചെറുമണല്‍ തീരത്താണ് സംഭവം.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനി സ്വദേശികളായ നിസാമൂദിന്റെയും ഫാത്തിമയുടെയും മകന് നിസാര്‍(13), ഉബൈദ് റഹ്മാന്റെയും ഫാത്തിമയുടെയും മകന് മെഹ്റൂഫ്(12) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം തിരയില്‍പ്പെട്ട വിഴിഞ്ഞം കപ്പച്ചാല്‍ വീട്ടില്‍ പീരുമുഹമ്മദിന്റെ മകന് സൂഫിയാനെ(12) രക്ഷപ്പെടുത്തി.
സംഭവസ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് അപകടവിവരം പോലീസില്‍ അറിയിച്ചത്. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സമെന്റും തൊഴിലാളികളുമുള്പ്പെട്ടവര് തിരച്ചിലിനിറങ്ങി. അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്. വലിയ തിര വരുന്നതുകണ്ട് ഭയന്ന് ഓടി മാറുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.