
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. പൊള്ളലേറ്റ അറുപതോളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഡല്‍ഹിയിലെ ഗോകുല്‍പുരി ചേരിയിലായിരുന്നു തീപിടിത്തമുണ്ടായത്.
അഗ്നിശമനസേന സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. തീപിടിത്തത്തില്‍ 30ലേറെ കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. അറുപതോളം കുടിലുകളില്‍ തീപടര്‍ന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധന നടത്തുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സംഭവസ്ഥലം സന്ദര്‍ശിച്ചു.