Home World സപ്രോഷ്യയില്‍ തീ പൂര്‍ണ്ണമായും അണച്ചു; ആണവ വികിരണം ഇല്ല; റിയാക്ടറുകള്‍ ഷട്ട്ഡൗണ്‍ ചെയ്തു

സപ്രോഷ്യയില്‍ തീ പൂര്‍ണ്ണമായും അണച്ചു; ആണവ വികിരണം ഇല്ല; റിയാക്ടറുകള്‍ ഷട്ട്ഡൗണ്‍ ചെയ്തു

0
സപ്രോഷ്യയില്‍ തീ പൂര്‍ണ്ണമായും അണച്ചു; ആണവ വികിരണം ഇല്ല;  റിയാക്ടറുകള്‍  ഷട്ട്ഡൗണ്‍ ചെയ്തു

കീവ്: റഷ്യ ആക്രമണം നടത്തിയ യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സപ്രോഷ്യയില്‍ തീ പൂര്‍ണ്ണമായും അണച്ചു. ആണവ വികിരണം ഇല്ലെന്ന് പ്ലാന്‍റ് ഡയറക്ടറും അമേരിക്കയും വ്യക്തമാക്കി. റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു.

ആണവ പ്രതികരണ സംഘത്തെ സജ്ജമാക്കി. ആളപായമില്ലെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആണവനിലയമുള്ള എനിര്‍ഗോദറില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്ലോദമിര്‍ സെലന്‍സ്കിയുമായി ബന്ധപ്പെട്ട് ആണവ നിലയത്തിലെ സാഹചര്യം അന്വേഷിച്ചതായാണ് വിവരം.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സെലന്‍സ്കിയുമായി സംസാരിച്ചു. യുഎന്‍ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങി ഒന്‍പതാം ദിനമായ ഇന്ന് രാവിലെയാണ് ആണവനിലയമായ സപ്രോഷ്യയ്ക്ക് നേരെ റഷ്യന്‍ ആക്രമണമുണ്ടായത്.

റഷ്യന്‍ സൈന്യം ആണവനിലയത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന് യുക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തക്കേള്‍ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here