Home Featured തട്ടിപ്പുകേസ് പ്രതിയെ രണ്ടംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു

തട്ടിപ്പുകേസ് പ്രതിയെ രണ്ടംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു

0
തട്ടിപ്പുകേസ് പ്രതിയെ രണ്ടംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു

തൃശ്ശൂര്‍: കേച്ചിരിയില്‍ തട്ടിപ്പുകേസ് പ്രതിയെ രണ്ടംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി ഫിറോസാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഫിറോസ് താമസിച്ചിരുന്ന കേച്ചിരി പ്രധാന പാതയോട് ചേര്‍ന്ന് വാടക ക്വാര്‍ട്ടേഴ്സില്‍ അക്രമി സംഘം എത്തുകയായിരുന്നു.

തുടര്‍ന്ന് ഫിറോസിന്‍റെ വയറ്റില്‍ കുത്തിപരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു. ഫിറോസിനെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി തട്ടിപ്പുകേസില്‍ പ്രതിയായ ഫിറോസിന് കഞ്ചാവിന്‍റെ ഇടപാടും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here