Home Featured കർണാടകത്തിലെ കരിങ്കൽ ക്വറിയിൽ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു; 6 പേർക്ക് പരിക്കേറ്റു

കർണാടകത്തിലെ കരിങ്കൽ ക്വറിയിൽ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു; 6 പേർക്ക് പരിക്കേറ്റു

0
കർണാടകത്തിലെ കരിങ്കൽ ക്വറിയിൽ അപകടം;  രണ്ട് തൊഴിലാളികൾ മരിച്ചു; 6 പേർക്ക് പരിക്കേറ്റു

ബംഗ്ലൂരു: കർണാടക ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വറിയിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടമുണ്ടായത്. കല്ലുകൾക്കടിയിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 6 പേർക്ക് പരിക്കേറ്റു. മൂലഹള്ള ചെക്ക് പോസ്റ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മടഹള്ളയിലാണ് സംഭവം.

മുത്തങ്ങ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയാണിത്. ടിപ്പർ ലോറികളും കല്ലിനടിയിൽപെട്ടു. കൂടുതൽ പേർ പാറക്കെട്ടുകളിൽ അകപ്പെട്ടോയെന്നറിയാൻ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. മേഖലയിൽ പത്തിലധികം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ക്വാറി ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here