
തിരുവനന്തപുരം: രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നു. സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്നു സ്‌കൂളുകളിലെത്തും.
ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ഥികളുമാണുള്ളത്. ഒരു ലക്ഷത്തി തൊണ്ണൂറ്റൊന്നായിരം അധ്യാപകരും ഇരുപത്തിരണ്ടായിരം അനധ്യാപകരും സ്‌കൂളുകളിലെത്തും. പ്രീപ്രൈമറി വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ഉച്ചവരെ ക്ലാസുണ്ടാകും. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഭക്ഷണം വിതരണം ചെയ്യും.