Home Featured സംസ്‌ഥാനത്തു മറ്റന്നാള്‍ വരെ മഴയ്‌ക്കു സാധ്യത

സംസ്‌ഥാനത്തു മറ്റന്നാള്‍ വരെ മഴയ്‌ക്കു സാധ്യത

0
സംസ്‌ഥാനത്തു മറ്റന്നാള്‍ വരെ മഴയ്‌ക്കു സാധ്യത

തിരുവനന്തപുരം: കിഴക്കന്‍ കാറ്റ്‌ അനുകൂലമായതിനാല്‍ സംസ്‌ഥാനത്തു മറ്റന്നാള്‍ വരെ മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌.

ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള വടക്കുകിഴക്കന്‍ കാറ്റ്‌ ശക്‌തിപ്പെട്ടതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ വരുംദിവസങ്ങളില്‍ മഴയ്‌ക്ക്‌ സാധ്യതയുള്ളതായാണ്‌ അറിയിപ്പ്‌. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും ഇടയുണ്ടെന്നു കാലാവസ്‌ഥാ വകുപ്പ്‌ വ്യക്‌തമാക്കി.കേരളത്തിനൊപ്പം 12 നു തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലും കനത്ത മഴ ലഭിച്ചിരുന്നു. വേനല്‍ക്കാലത്തു സാധാരണയുണ്ടാകുന്ന മഴയാണു ലഭിച്ചതെന്നു കാലാവസ്‌ഥാ വിദഗ്‌ധര്‍ പറഞ്ഞു. ശ്രീലങ്കന്‍ തീരത്തു ചെറിയ ചക്രവാതച്ചുഴി ഉണ്ടായതും മഴയ്‌ക്കു കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here