Home State ബസ് യാത്രക്കിടെ നാല്‌ ലക്ഷത്തിൻ്റെ എംഡിഎംഎയുമായി യുവാവ്‌ പിടിയില്‍

ബസ് യാത്രക്കിടെ നാല്‌ ലക്ഷത്തിൻ്റെ എംഡിഎംഎയുമായി യുവാവ്‌ പിടിയില്‍

0
ബസ് യാത്രക്കിടെ  നാല്‌ ലക്ഷത്തിൻ്റെ  എംഡിഎംഎയുമായി യുവാവ്‌ പിടിയില്‍

ചേര്‍ത്തല: ബസില്‍ യാത്രചെയ്‌ത യുവാവ്‌ നാല്‌ ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത്‌ വീട്ടില്‍ ലിജു( 34)വാണ്‌ അറസ്‌റ്റിലായത്‌. ചേര്‍ത്തലയില്‍നിന്ന്‌ അരൂരിലേക്ക്‌ സ്വകാര്യബസില്‍ മയക്കുമരുന്ന്‌ കടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

138 ഗ്രാം മയക്കുമരുന്ന്‌ ഇയാളില്‍നിന്ന്‌ പിടിച്ചെടുത്തു. ആലപ്പുഴ നര്‍ക്കോട്ടിക്ക്‌ സെല്‍ ഡിവൈ.എസ്‌.പി: ബിനുകുമാര്‍, പൂച്ചാക്കല്‍ സി.ഐ: അജയ്‌ മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ്‌ മണപ്പുറം കുരിശ്‌ പള്ളിക്ക്‌ സമീപത്ത്‌ വച്ച്‌ സിനിമാ സ്‌റ്റൈലില്‍ ബസ്‌ തടഞ്ഞുനിര്‍ത്തിയാണ്‌ പിടികൂടിയത്‌.പൂച്ചാക്കലും പരിസരത്തും വിതരണം നടത്താന്‍ കര്‍ണാടകയില്‍നിന്ന്‌ കൊണ്ടുവന്നതാണ്‌ ഇതെന്നാണ്‌ വിവരം. ആലപ്പുഴയില്‍ ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ എംഡിഎംഎ ശേഖരമാണ്‌ ഇതെന്ന്‌ ജില്ലാ പോലീസ്‌ മേധാവി ജി. ജയ്‌ദേവ്‌ പറഞ്ഞു. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here