കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഒരാഴ്ചയിലെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ആശുപത്രിയിലേക്ക് മാറിയതായും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.