
ഇതിഹാസ ഗായിക ലത മങ്കേഷ്ക്കറുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. പൂര്‍ണഔദ്യോഗിക ബഹുമതികളോടെ ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.30 ന് ആണ് സംസ്കാരം.
ലത മങ്കേഷ്ക്കറുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസം പകുതി താഴ്ത്തിക്കെട്ടും.കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മുംബെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണ പോസിറ്റീവായതിനെത്തുട ർന്ന് ജനുവരി എട്ടിനാണു ലതാ മങ്കേഷ്കറെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരിയ രോഗലക്ഷണങ്ങളാണ് അന്നുണ്ടായിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ജനുവരി 29നു ലതാ മങ്കേഷ്കറെ വെന്റിലേറ്ററിൽനിന്നു മാറ്റിയിരു ന്നു. എന്നാൽ, ഐസിയുവിൽത്തന്നെ തുടരുകയായിരുന്നു. ശനിയാഴ്ചയോടെ വീണ്ടും നില വഷളായി. ഇതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.