Home National കേന്ദ്ര സർവീസുകളിൽ 8.75 ലക്ഷം തസ്തികകൾ ഒഴിവുണ്ടെന്ന് രാജ്യസഭയിൽ കേന്ദ്ര സഹമന്ത്രി

കേന്ദ്ര സർവീസുകളിൽ 8.75 ലക്ഷം തസ്തികകൾ ഒഴിവുണ്ടെന്ന് രാജ്യസഭയിൽ കേന്ദ്ര സഹമന്ത്രി

0
കേന്ദ്ര സർവീസുകളിൽ 8.75 ലക്ഷം തസ്തികകൾ ഒഴിവുണ്ടെന്ന് രാജ്യസഭയിൽ കേന്ദ്ര സഹമന്ത്രി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ സർവീസുകളിൽ 875158 (എട്ട് ലക്ഷത്തി എഴുപത്തയ്യായിരത്തി നൂറ്റി അൻപത്തി എട്ട്) തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന് കേന്ദ്ര സർക്കാർ.

രാജ്യസഭയിൽ സിപിഎം അംഗം വി ശിവദാസൻറെ ചോദ്യത്തിന് മാനവ വിഭവശേഷി മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിങ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രൂപ്പ് എ വിഭാഗത്തിൽ 21255 ഒഴിവുകളും, ഗ്രൂപ്പ് സി വിഭാഗത്തിൽ 756146 തസ്തികകളുമാണ് ഒഴിഞ്ഞ് കിടക്കുന്നത്.2019 മാർച്ച് ഒന്നിലെ കണക്ക് പ്രകാരം 910153 ഒഴിവുകളുണ്ടായിരുന്നു. 2018 മാർച്ച് ഒന്നിന് ഒഴിവുകളുടെ എണ്ണം 683823 ആയിരുന്നുവെന്നും മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2018-19, 2020-21 വർഷങ്ങൾക്കിടയിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷനും യുപിഎസ്‌സിയും റെയിൽവെ റിക്രൂട്മെന്റ് ബോർഡും 265468 പേർക്കാണ് ജോലി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here