Home State ഇന്ത്യന്‍ ടീം മറ്റൊരു കപില്‍ ദേവിനെ തേടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കണമെന്ന് ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീം മറ്റൊരു കപില്‍ ദേവിനെ തേടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കണമെന്ന് ഗൗതം ഗംഭീര്‍

0
ഇന്ത്യന്‍ ടീം മറ്റൊരു കപില്‍ ദേവിനെ തേടിയുള്ള തെരച്ചില്‍  അവസാനിപ്പിക്കണമെന്ന്  ഗൗതം ഗംഭീര്‍

ന്യൂഡെല്‍ഹി: മറ്റൊരു കപില്‍ ദേവിനെ തേടിയുള്ള തെരച്ചില്‍ ഇന്ത്യന്‍ ടീം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. നിങ്ങള്‍ക്ക് ഇല്ലാത്തതിന്റെ പിറകെ പോകരുത്.

നമ്മുടെ പക്കല്‍ അത് ഇല്ലെന്നുള്ളത് അംഗീകരിച്ച് മുന്‍പോട്ട് പോവുകയാണ് വേണ്ടത് എന്ന് ഗംഭീര്‍ പറഞ്ഞു. നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയാത്ത ഒന്നിനെ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ട് കാര്യമല്ല. രാജ്യാന്തര ക്രിക്കറ്റ് കളിപ്പിച്ച് ഒരു താരത്തെ വളര്‍ത്തി എടുക്കാനാവില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഡൊമസ്റ്റിക് ക്രിക്കറ്റിലും ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കുമ്പോഴുമാണ് കളിക്കാരെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കേണ്ടത്. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ച് ഇറങ്ങുന്ന ആദ്യ മത്സരങ്ങളില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ പാകത്തിലായിരിക്കണം, ഗംഭീര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here