Home State ഇലക്ട്രിക് ബസ് നിയന്ത്രണംവിട്ട് അപകടം; ആറ് പേർ മരിച്ചു; 12 പേർക്ക് പരിക്കേറ്റു

ഇലക്ട്രിക് ബസ് നിയന്ത്രണംവിട്ട് അപകടം; ആറ് പേർ മരിച്ചു; 12 പേർക്ക് പരിക്കേറ്റു

0

കാൺപുർ: ഇലക്ട്രിക് ബസ് നിയന്ത്രണംവിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി ആറ് പേർ മരിച്ചു. സംഭവത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാൺപുരിലെ ടാറ്റ് മിൽ ക്രോസ് റോഡിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

വേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നു കാറുകളും നിരവധി ബൈക്കുകളും ബസ് ഇടിച്ച് തകർന്നു. ട്രാഫിക് ബൂത്ത് ഇടിച്ചു തകർത്ത ബസ്, ഒരു ലോറിയിൽ ഇടിച്ചാണ് നിന്നത്.അപകടത്തിൽ പരിക്കേറ്റവരെ കാൺപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ബസ് ഡ്രൈവർക്കായി അന്വേഷണം ഊർജിതമാക്കിയതായി കാൺപുർ പോലീസ് വ്യക്തമാക്കി.സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ ദുഃഖം അറിയിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here