Home State ക്രിസ്ത്യാനികൾക്കെതിരെ പൊതു ബോധം സൃഷ്ടിക്കാൻ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു; മാധ്യമങ്ങളുടെ നിലപാടിൻ്റെ പൊള്ളത്തരം തുറന്ന് കാട്ടി ബിഷപ് മാർ തോമസ് തറയിൽ

ക്രിസ്ത്യാനികൾക്കെതിരെ പൊതു ബോധം സൃഷ്ടിക്കാൻ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു; മാധ്യമങ്ങളുടെ നിലപാടിൻ്റെ പൊള്ളത്തരം തുറന്ന് കാട്ടി ബിഷപ് മാർ തോമസ് തറയിൽ

0

ചങ്ങനാശ്ശേരി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ വിധിയെക്കുറിച്ച് മൗനം പാലിക്കുന്ന മാധ്യമങ്ങളുടെ നിലപാടിൻ്റെ പൊള്ളത്തരം തുറന്ന് കാട്ടി ബിഷപ് മാർ തോമസ് തറയിൽ. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമർശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമർ ശിച്ചുകൊണ്ടോ ഒരു ചർച്ചയും കണ്ടില്ല.

രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞുവെന്ന് ബിഷപ് മാർ തറയിൽ ഓർമ്മിപ്പിക്കുന്നു.

ക്രിസ്ത്യാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? അദ്ദേഹം ചോദിക്കുന്നു.

മാർ തറയിലിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

ഇന്നലെ പ്രമാദമായൊരു കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമർശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമർ ശിച്ചുകൊണ്ടോ ഒരു ചർച്ചയും കണ്ടില്ല. രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞു. ക്രിസ്തിയാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ!

LEAVE A REPLY

Please enter your comment!
Please enter your name here