Home Featured സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ്‌ പീഡിപ്പിച്ച പോക്‌സോ കേസ്‌ ഇര ജീവനൊടുക്കി

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ്‌ പീഡിപ്പിച്ച പോക്‌സോ കേസ്‌ ഇര ജീവനൊടുക്കി

0

കണ്ണൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ്‌ പീഡിപ്പിച്ച പോക്‌സോ കേസ്‌ ഇര ജീവനൊടുക്കി. കണ്ണൂര്‍ കുറ്റേരി വില്ലേജിലെ പെണ്‍കുട്ടിയെയാണ്‌ വീടിനകത്ത്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഒരുവര്‍ഷം മുന്‍പാണ്‌ പെണ്‍കുട്ടി പീഡിനത്തിനിരയായത്‌.

ഇന്‍സ്‌റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ്‌ നഗ്‌നദൃശ്യം കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. സംഭവത്തിൽ പാലക്കാട്‌ സ്വദേശി രാഹുല്‍ കൃഷ്‌ണ അറസ്‌റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ ബന്ധുക്കള്‍ക്ക്‌ അയക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ പോലീസില്‍ പരാതി ലഭിച്ചത്‌. പീഡനവിവരം വ്യക്‌തമായതോടെ പെണ്‍കുട്ടിയെ വീട്ടുകാര്‍ കൗണ്‍സിലിംഗിന്‌ വിധേയമാക്കി. പെണ്‍കുട്ടിക്ക്‌ 17 വയസുള്ള സമയത്തായിരുന്നു സംഭവം. കൗണ്‍സിലിങ്ങില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്‌ അടുത്ത ബന്ധുവും പീഡിപ്പിച്ചുവെന്ന്‌ വ്യക്‌തമായിരുന്നു. ഈ സംഭവത്തിലും പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരുന്നു. ആത്മഹത്യയിലേക്ക്‌ നയിച്ച പെട്ടന്നുള്ള കാരണമെന്താണെന്ന്‌ വ്യക്‌തമല്ല.

പെണ്‍കുട്ടി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായിട്ടാണ്‌ സൂചന.കേസിനാസ്‌പദമായ സംഭവത്തിന്‌ ശേഷം പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയും ലാപ്‌ടോപും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതില്‍ നിന്ന്‌ വീട്ടുകാര്‍ വിലക്കിയിരുന്നു. ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here