തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആയത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രി എകെ ശശീന്ദ്രന് കൊറോണ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതുപരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.