Home Featured കൊറോണ വന്നവർക്ക് കരുതല്‍ ഡോസ് മൂന്നു മാസം കഴിഞ്ഞു മതി; വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണ വന്നവർക്ക് കരുതല്‍ ഡോസ് മൂന്നു മാസം കഴിഞ്ഞു മതി; വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

0

ന്യൂഡെൽഹി: കൊറോണ ബാധിച്ചവര്‍ രോഗമുക്തി നേടി മൂന്നു മാസം കഴിഞ്ഞേ വാക്‌സിന്‍ എടുക്കാവൂ എന്ന നിര്‍ദേശം കരുതല്‍ ഡോസിനും ബാധകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിയവര്‍ മൂന്നു മാസം കഴിഞ്ഞു മതി വാക്‌സിന്‍ എടുക്കാനെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.കരുതല്‍ ഡോസിന് ഇതു ബാധകമാണോയെന്ന ആശയക്കുഴപ്പം ഉടലെടുത്ത സാഹചര്യത്തില്‍ ഇതു വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രലായം സംസ്ഥാനങ്ങള്‍ക്കു കത്തുനൽകി.ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവർ കരുതൽ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയ പരിധി നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിതുവരെ 160 കോടിയിലേറെപ്പേർക്കാണ് കൊറോണ വാക്സീൻ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here