Home National എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

0

ലഖ്നൗ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻപ് മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വത്തിലൂടെയാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്.ഇക്കുറി മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യപ്പെടുന്നത് എന്നുമായിരുന്നു അഖിലേഷ് മുൻപ് പറഞ്ഞിരുന്നത്. കിഴക്കൻ ഉത്തർ പ്രദേശിലെ അസംഗഢിൽനിന്നുള്ള എം.പിയാണ് നിലവിൽ അഖിലേഷ്. ഏത് സീറ്റിൽനിന്നാണ് അഖിലേഷ് ജനവിധി തേടുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.യു.പി മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ യോഗി ആദിത്യനാഥ് മത്സരിക്കാൻ തീരുമാനിച്ചതോടെ കളത്തിലിറങ്ങാൻ അഖിലേഷ് നിർബന്ധിതനാവുകയായിരുന്നു എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ജനവിധി തേടാനൊരുങ്ങുന്ന യോഗി, കിഴക്കൻ ഉത്തർ പ്രദേശിലെ ഗോരഖ്പുർ സദറിൽനിന്നാണ് മത്സരിക്കുന്നത്. കിഴക്കൻ ഉത്തർ പ്രദേശിലെ ഏതെങ്കിലും മണ്ഡലത്തിൽനിന്നോ ലഖ്നൗവിൽനിന്നോ ആകും അഖിലേഷ് ജനവിധി തേടുകയെന്നാണ് സൂചന. ഒന്നിലധികം സീറ്റിൽനിന്ന് മത്സരിക്കാനും സാധ്യയുണ്ട്.അതേസമയം യു.പി മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകളും അഖിലേഷിന്റെ ഇളയസഹോദരൻ പ്രതീകിന്റെ ഭാര്യയുമായ അപർണാ യാദവ് ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ അപർണ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു. 2017 ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അപർണാ യാദവ് ജനവിധി തേടിയിരുന്നു. ലഖ്നൗ കന്റോൺമെന്റ് സീറ്റിൽനിന്ന് മത്സരിച്ച അപർണ, ബി.ജെ.പിയുടെ റീത്താ ബഹുഗുണ ജോഷിയോടാണ് പരാജയപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here