തിരുവനന്തപുരം: പിങ്ക് പോലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായ എട്ട് വയസുകാരിയോട് ഡിജിപി അനില്‍കാന്ത് ക്ഷമ ചോദിച്ചു. ഡിജിപി മകളോട് ക്ഷമ ചോദിച്ചതായി കുട്ടിയുടെ പിതാവ് ജയചന്ദ്രനാണ് പറഞ്ഞത്.
ഇരുവരും തിരുവനന്തപുരത്ത് ഡിജിപിയെ കാണാനെത്തിയിരുന്നു. ഇതിനിടെയാണ് ഡിജിപി ക്ഷമ പറഞ്ഞത്. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയെന്നും ജയചന്ദ്രന് പറഞ്ഞു.
കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് പറയാനാണ് ഇരുവരും ഡിജിപിയുടെ ഓഫീസില്‍ എത്തിയത്. ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശിച്ചതായും ഡിജിപി പറഞ്ഞു.
സംഭവത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പോലീസിന് ഉണ്ടായത്. എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു.