തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്– പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കോട്ടയം അയ്മനം സ്വദേശി സദാനന്ദന് (സദൻ). ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്).
കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറീസ് എജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്.
ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദൻ വഴിയിൽ വച്ച് സുഹൃത്തായ ശെൽവൽ എന്ന ലോട്ടറി വിൽപനക്കാരനിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. രാവിലെ ഒൻപതരയോടെ വഴിയിൽ വച്ച് ശെൽവനെ കണ്ട സദൻ പണം കൊടുത്ത് ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയും. വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് ശെൽവൻ സദന് കൈമാറുകയായിരുന്നു.
സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താൻ എന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബംപർ എടുക്കുണമെന്ന് കരുതിയിരുന്നുവെന്നും സദൻ പറയുന്നു. അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ.
ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. നിറക്കണ്ണുകളോടെ സദൻ പറയുന്നു.
രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു.
മൂന്നാം സമ്മാനമായ പത്തു ലക്ഷം XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661 എന്നീ ടിക്കറ്റുകൾക്കാണ്.
നാലാം സമ്മാനമായ അഞ്ചു ലക്ഷം XA 741906, XB 145409 XC 489704, XD 184478, XE 848905, XG 839293 എന്നീ ടിക്കറ്റുകൾക്ക് ലഭിക്കും.
ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റതോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്ന് 8.34 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചിരുന്നു.