Home Politics എവി റസൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

എവി റസൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

0

കോട്ടയം: എ വി റസലിനെ വീണ്ടും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മുൻ ജില്ലാ സെക്രട്ടറിയിരുന്ന വി എൻ വാസവൻ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ റസൽ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എൻ. വാസവൻ നിയമസഭാംഗമായതോടെ കഴിഞ്ഞ മാർച്ചിൽ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റസൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു.

ചേർത്തല എസ്എൻ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി. എൺപതുകളിലെ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയിൽ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ൽ പാർട്ടി അംഗമായി. 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.

ഒട്ടേറെ തവണ പൊലീസ് മർദനത്തിന് ഇരയായിട്ടുണ്ട്. ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here