Home Local News കൊച്ചു കുട്ടികളെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഒളിച്ചോടിയ രണ്ട് യുവതികളും കാമുകന്മാരും അറസ്റ്റിൽ

കൊച്ചു കുട്ടികളെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഒളിച്ചോടിയ രണ്ട് യുവതികളും കാമുകന്മാരും അറസ്റ്റിൽ

0

തിരുവനന്തപുരം: കൊച്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകൻമാർക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ. പള്ളിക്കൽ സ്വദേശികളായ ഭർതൃമതികളായ രണ്ടു സ്ത്രീകളാണ് കൊച്ചു കുട്ടികളെ ഉപേക്ഷിച്ചു നിരവധി കേസുകളിലെ പ്രതികളായ കാമുകൻമാർക്കൊപ്പം ഒളിച്ചോടിയത്.

വർക്കല രഘുനാഥപുരം ബി എസ് മൻസിലിൽ ഷൈൻ എന്ന് വിളിക്കുന്ന ഷാൻ (38) , കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് രണ്ട് സ്ത്രീകൾക്കൊപ്പം തമിഴ്നാട് കുറ്റാലത്ത് റിസോർട്ടിൽ നിന്നും പോലീസ് പിടിയിലായത്. ക്രിസ്മസിൻ്റെ പിറ്റേദിവസം രാത്രിയാണ് ഇവർ കാമുകൻമാർക്കൊപ്പം കാറിൽ നാടുവിട്ടത്. പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ചു വശീകരിച്ചു വശത്താക്കും. സ്വർണവും പണവും കൈക്കലാക്കും. പിന്നാലെ സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്നു മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും താമസിച്ചു ആഡംബര ജീവിതം നയിക്കുക ഇതാ യിരുന്നു പ്രതികളായ യുവാക്കളുടെ രീതി.

ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര വയസ്സും നാലു വയസ്സും 12 വയസ്സുള്ള ഉള്ള 3 കുട്ടികളാണ് ഉള്ളത്. രണ്ടാമത്തെ സ്ത്രീക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. അമ്മമാർ ഉപേക്ഷിച്ചുപോയ കൊച്ചുകുട്ടികൾ അമ്മമാരെ കാണാതെ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഏറെ അനാരോഗ്യകരമായ നിലയിൽ ആയിരുന്നു.

പ്രതികളിൽ ഷൈന് ഏഴുകോൺ ഏനാത്ത് പോലീസ് സ്റ്റേഷനു കളിലും റിയാസിന് ശാസ്താംകോട്ട കരുനാഗപ്പള്ളി ചവറ ശൂരനാട് പോത്തൻകോട് എന്നീ സ്റ്റേഷനുകളിലും വിവിധ കേസുകൾ നിലവിലുണ്ട്. കടത്തിക്കൊണ്ട് പോയ സ്ത്രീകളെ തിരിച്ചു കൊടുക്കുന്നതിന് അവരുടെ ബന്ധുക്കളിൽ നിന്നും രണ്ടു ലക്ഷം രൂപ വരെ മോചനദ്രവ്യമായി ആയി ഇവർ ആവശ്യപ്പെട്ടിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയ കുറ്റത്തിന് ബാല സംരക്ഷണ നിയമ പ്രകാരം സ്ത്രീകൾക്കെതിരെ യും വകുപ്പുകൾ ചേർത്ത് നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here