Home State കെ സുധാകരനെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ടെന്ന് കെ പി അനിൽ കുമാർ

കെ സുധാകരനെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ടെന്ന് കെ പി അനിൽ കുമാർ

0

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ തെരുവിലിട്ട് കൈകാര്യം ചെയ്യാൻ ഇവിടെ ആണുങ്ങളുണ്ടെന്ന് മുൻ കോൺഗ്രസുകാരനായ ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ. എസ്എഫ്ഐ. പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജനകീയകൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്റെ പ്രേരണപ്രകാരമാണ് ധീരജിനെ കൊന്നതെന്ന് അനിൽ കുമാർ ആരോപിച്ചു. കൊലകൊല്ലിയെപ്പോലെ നടക്കുന്ന സുധാകരന്റെ കൊമ്പ് മണ്ണിൽ കുത്തിക്കുമെന്നും അനിൽകുമാർ മുന്നറിയിപ്പ് നൽകി.

സുധാകരനെതിരേ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും കെ പി അനിൽകുമാർ ആവശ്യപ്പെട്ടു. സുധാകരനെ ജയിലിലടച്ചില്ലെങ്കിൽ നാട്ടിൽ കലാപമുണ്ടാവും. സുധാകരന്റെ കഠാര നാളെ ഉമ്മൻചാണ്ടിയുടെയോ രമേശ്‌ ചെന്നിത്തലയുടെയോ നെഞ്ചിൽ കയറില്ലെന്നു പറയാൻ കഴിയില്ല. സുധാകരൻ കോൺഗ്രസിനെ ഗുണ്ടാസംഘമാക്കി മാറ്റി. കുഴൽപ്പണക്കടത്തുകാരെയും മണൽക്കടത്തുകാരെയുമൊക്കെ കോൺഗ്രസ് ഭാരവാഹികളാക്കിമാറ്റിയിരിക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ലക്ഷണമൊത്ത ഗുണ്ടാസംഘമായി മാറിയിരിക്കുകയാണെന്ന് ജനകീയ കൂട്ടായ്മ ഉദ്ഘാടനംചെയ്ത ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here