കോൽക്കത്ത: പശ്ചിമബംഗാളില്‍ ബിക്കാനീര്‍-ഗോഹട്ടി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 45 പേര്‍ക്ക് പരിക്കേറ്റു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലം ഇന്ന് രാവിലെ സന്ദര്‍ശിക്കും.
അപകടത്തില്‍പ്പെട്ട 10 പേരുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ 24 പേരെ ജല്‍പയ്ഗുരി ജില്ലാ ആശുപത്രിയിലും 16പേരെ മൊയ്നാഗുരി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ നോര്‍ത്ത് ബംഗാളിലെ സിലിഗുരിയിലുള്ള മെഡിക്കല്‍ കോളജിലേക്കു മാറ്റും. ട്രെയിനിലെ കോച്ചുകള്‍ക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ മൈനാഗുരിക്ക് സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. 10 ബോഗികളാണ് പാളം തെറ്റിയതെന്ന് വടക്കുകിഴക്കന്‍ റെയിൽവെ പിആർഒ ഗുനീത് കൗർ പറഞ്ഞു.
രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് പാറ്റ്ന വഴി അസമിലെ ഗോഹട്ടിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റിയ ബോഗി കൾ ഒന്നിനു മുകളിലൊന്നായി കിടക്കുന്നത് അവിടെനിന്നുള്ള ദൃശ്യങ്ങളിൽ കാണാം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തിന് എത്തിയത്. റെയില്‍വെ പോ ലീസും ദേശീയ ദുരന്തനിവരാണ സേനയും സ്ഥലത്തെത്തിയിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം റെയിൽവെ പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കുകൾ ഉള്ളവർക്ക് 25,000 രൂപയും ധനസഹായം നൽകും. സംഭവത്തിൽ അ ന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.