കൊല്ലം: ധീരജിന്റേത് സിപിഎം ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഓടിപ്പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം സിപിഎം ആഘോഷിക്കുകയാണെന്നും സുധാകരൻ വിമർശിച്ചു.ധീരജിന്റെ വിലാപയാത്രയ്ക്കൊപ്പം ഒരു വണ്ടി നിറയെ ഗുണ്ടകളും ഉണ്ടായിരുന്നു. അവർ പോലീസ് സംരക്ഷണയിൽ അക്രമം അഴിച്ചുവിടുകയാണ് ഉണ്ടായതെന്നും സുധാകരൻ പറഞ്ഞു.വിലാപയാത്ര നടക്കുമ്പോൾ സിപിഎം മുതിർന്ന നേതാവ് എം.എ ബേബി ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചുവെന്ന് സുധാകരൻ നേരത്തേ വിമർശിച്ചിരുന്നു.ധീരജ് മരിച്ചശേഷം കണ്ണൂരിൽ രക്തസാക്ഷി മണ്ഡപം പണിയാനാണ് സിപിഎമ്മുകാർ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാർക്ക് താൽപര്യമെന്നും സുധാകരൻ പറഞ്ഞു.