ന്യൂഡെൽഹി: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി. മാർച്ച് 15 വരെയാണ് നീട്ടിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യു വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ സാഹചര്യം കാരണം നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്ന് ധനമന്ത്രാലയം ട്വീറ്ററിൽ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ട് ഫയൽ ചെയ്യാനുള്ള അവസാന തീയതിയും നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 15 ആണ് പുതുക്കിയ തീയതി.
2020 – 21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്. നേരത്തെ ഡിസംബർ 31 ആയിരുന്നു ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി.