പങ്കാളികളെ കൈമാറുന്ന ഇടപാടുകളിൽ യുവാക്കളടക്കം അനേകർ വീണതായി സൂചന

കോട്ടയം : വിദേശങ്ങളിലേതുപോലെ പങ്കാളികളെ പരസ്പരം കൈമാറുന്ന ഇടപാടുകളുടെ മോഹവലയത്തിൽ അനേകർ വീണതായി സൂചന. വീടുകൾ കേന്ദ്രീകരിച്ചുള്ള രതിവൈകൃതത്തിൽ യുവാക്കളടക്കം ഉള്ളതായി പോലീസ് സംശയിക്കുന്നു. സംഭവത്തിന് ഇരയായ ചങ്ങനാശ്ശേരി പത്തനാട് സ്വദേശിനി പൊറുതി മുട്ടിയാണ് സംഘത്തി​ന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. ഇതോടെയാണ്​ വിദേശരാജ്യങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള പങ്കാളി കൈമാറ്റത്തിന്‍റെ വിവരങ്ങൾ പുറത്തായത്​.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ അഞ്ചുപേരാണ് കോട്ടയം കറുകച്ചാലിൽ അറസ്റ്റിലായത്. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍. കുടുംബങ്ങ​ളെ ബാധിക്കുമെന്നതിനാൽ പ്രതികളുടെ വ്യക്തിവിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടില്ല.

ലൈംഗികചൂഷണത്തിന്​ മറ്റുള്ളവർക്ക്​ കാഴ്ചവെച്ചെന്ന്​ കാണിച്ച്​ ഭര്‍ത്താവിനെതിരെ പത്തനാട്കാരി യുവതി നല്‍കിയ പരാതിയിൽ​ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളത്. കറുകച്ചാൽ പൊലീസ്​ സ്​റ്റേഷൻ പരിധിയിലും മറ്റുപല സ്ഥലങ്ങളിലുമെത്തിച്ച്​ ഭർത്താവ് തന്‍റെ സമൂഹ മാധ്യമ സുഹൃത്തുക്കൾക്ക് നിർബന്ധിച്ച്​ കൈമാറിയെന്നായിരുന്നു​ യുവതിയുടെ മൊഴി.

ഇതിന്‍റെ അടിസ്ഥാനത്തിൽ അഞ്ച്​ കേസ്​ രജിസ്റ്റർ ചെയ്ത കറുകച്ചാൽ പൊലീസ് കങ്ങഴ സ്വദേശിയായ ഇവരുടെ ഭർത്താവടക്കം അഞ്ചുപേരെ അറസ്റ്റ്​ ചെയ്യുകയായിരുന്നു. യുവതിയെ ലൈംഗികമായി ഉപയോഗിച്ചവരാണ്​ ​പിടിയിലായ മറ്റുള്ളവർ. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, പ്രേരണ കുറ്റങ്ങളാണ്​ പ്രതികൾക്കെതി​രെ ചുമത്തിയിരിക്കുന്നത്​. തെളിവെടുപ്പിനുശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ‘കപ്പിൾ മീറ്റ്അപ് കേരള’, ‘മീറ്റപ്’ ഗ്രൂപ്പുകൾ വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നതെന്നും പൊലീസ്​ കണ്ടെത്തി.

പരാതിക്കാരിയായ യുവതിയും ഭർത്താവും അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്​ വിവാഹിതരായത്​. ആദ്യകുട്ടിക്ക് മൂന്ന് വയസ്സ്​ തികയുംവരെ ഭര്‍ത്താവില്‍നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നില്ല. എന്നാല്‍, ദുബൈയിലായിരുന്ന ഭര്‍ത്താവ്​ തിരിച്ചുവന്ന ശേഷം സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായി.

കപ്പിള്‍സ് മീറ്റ് എന്ന സ്വാപ്പിങ് (പങ്കാളികളെ പങ്കുവെക്കല്‍) ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നെന്നും യുവതി പറയുന്നു. തുടര്‍ന്ന്​ ഇത്തരം സംഘത്തോടു ചേര്‍ന്ന്​ പ്രവര്‍ത്തിക്കാൻ നിർബന്ധിച്ചു. സമ്മതിച്ചില്ലെങ്കില്‍ കുടുംബക്കാരുടെയും തന്‍റെയും പേര് എഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി.

നിര്‍ബന്ധത്തിന് വഴങ്ങി പലവട്ടം പ്രകൃതിവിരുദ്ധ പീഡനം നേരിടേണ്ടിവന്നു. തന്നെ മറ്റൊരാളുടെ ഒപ്പം അയച്ചെങ്കില്‍ മാത്രമേ അയാളുടെ പങ്കാളിയെ ഭര്‍ത്താവിന് ലഭിക്കൂ. അതിനാൽ വലിയതോതിൽ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. അല്ലെങ്കില്‍ പണം നൽകേണ്ടിവരുമെന്നും യുവതി പറയുന്നു.

ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ്​ സംഘത്തിന്‍റെ പ്രവർത്തനമെന്ന്​ പൊലീസ്​ കണ്ടെത്തി. സംഘത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുള്ളവരും പ്രവാസികളും അംഗങ്ങളാണ്​. ഡോക്ടര്‍മാർ, അഭിഭാഷകർ ഉൾപ്പെടെ നിരവധിപേർ സംഘത്തിൽ സജീവമാണ്​. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ്​ ഭൂരിഭാഗം സ്ത്രീക​ളെയും സംഘം ഉപയോഗിച്ചിരുന്നത്​. സ്വന്തം ഇഷ്ടപ്രകാരം സ്വാപ്പിങ്ങിന് എത്തുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പങ്കാളിയെന്ന പേരില്‍ അന്യസ്ത്രീകളെ പരിചയപ്പെടുത്തി പണം തട്ടിയെടുക്കുന്നവരും സംഘത്തിലുണ്ടെന്ന്​ പൊലീസ്​ പറയുന്നു.

നിലവിൽ 25 പേർ കറുകച്ചാല്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്​. യുവതിയുടെ പരാതിയിലാണ്​ നിലവിൽ അന്വേഷണമെന്നും പരാതികൾക്കനുസരിച്ച്​ കൂടുതൽ അന്വേഷണം നടത്തുമെന്നും ചങ്ങനാശ്ശേരി ഡിവൈ.എസ്​.പി ആർ. ശ്രീകുമാർ പറഞ്ഞു. പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപക അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വൻ സംഘം പിടിയിലായതോടെ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വന്തം പങ്കാളിയെ വ്യഭിചാരത്തിന് പ്രേരിപ്പിക്കുന്നവർ. ഇക്കൂട്ടരെ കൊക്കോൾഡ് എന്നാണ് പറയുന്നത്. സ്വന്തം ഭര്‍ത്താവ് നോക്കിയിരിക്കെ പരപുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന യുവതികള്‍. വിദേശ രാജ്യങ്ങളിൽ കേട്ടുപരിചയം മാത്രമുള്ള ‘കൊക്കോൾഡ് ‘ കേരളത്തിലും സജീവമായി പ്രവർത്തിക്കുണ്ടെന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്.

പങ്കാളിയെ വ്യഭിചാരത്തിലേക്ക് പ്രേരിപ്പിക്കുകയും സ്വന്തം സന്തോഷത്തിനായി അത് ചെയ്യുകയും ചെയ്യുന്ന വ്യക്തിയെ ആണ് കൊക്കോൾഡ് എന്ന് പറയുന്നത്. സാധാരണ കണ്ടുവരുന്ന ലൈംഗിക താൽപര്യങ്ങളിൽ നിന്ന് വ്യത്യസ്തങ്ങളാണ് ഇക്കൂട്ടരുടെ താല്പര്യം. തനിക്ക് പ്രിയപ്പെട്ട ഒരു സ്ത്രീ മറ്റൊരു പുരുഷന് നൽകുന്ന രഹസ്യമോ ​​സ്പഷ്ടമായ നിരീക്ഷണമോ കാണുമ്പോൾ ലൈംഗിക ഉത്തേജനം ഉണ്ടാകുന്നവരാണ് കോക്കോൾഡുകൾ. വിവാഹിതരായ ദമ്പതികളുടെ ഇത്തരം പെരുമാറ്റം ശരിക്കും നിസ്സാരമായ സംതൃപ്തിയും ആവേശത്തിനുള്ള ആഗ്രഹവും കാരണവുമുള്ളതാണ്.

ലൈംഗികശാസ്ത്രത്തിൽ, ഇത്തരത്തിലുള്ള ലൈംഗിക സ്വഭാവത്തെ പാരഫിലിയായാണ് കണക്കാക്കുന്നത്. സാധാരണ കണ്ടുവരുന്ന ലൈംഗിക താൽപര്യങ്ങളിൽ നിന്നും വ്യത്യസ്തമായി അവരുടെ ഫാന്റസികൾ യാഥാർത്ഥ്യമാക്കുന്നതിനും അവിശ്വാസത്തിന്റെ കാഴ്‌ച ആസ്വദിക്കുന്നതിനും, കോക്കോൾഡുകൾ പലപ്പോഴും തങ്ങളുടെ പങ്കാളികൾക്കായി പ്രേമികളെ തിരയാറുണ്ട്. കൊക്കോൾഡുകളുടെ പെരുമാറ്റം ഫെറ്റിഷിസത്തിനും മസോച്ചിസത്തിനും ഇടയിലുള്ള ഒന്നാണെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

ലൈംഗിക അപര്യാപ്തത കാരണം കുടുംബത്തിൽ ഒരിക്കൽ അനുഭവിച്ച മാനസിക ആഘാതം അല്ലെങ്കിൽ സാധാരണ രീതിയിലല്ലാത്ത വളർ‌ച്ചയാണെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. ഇതിനെ തുടർന്ന് ഒരു വ്യക്തി സ്വന്തം അപമാനം ആസ്വദിക്കാൻ തുടങ്ങുന്നു. മനശാസ്ത്ര വിശകലന രീതി അനുസരിച്ച്, കൊക്കോൾഡുകളുടെ പെരുമാറ്റം യഥാർത്ഥ വിശ്വാസവഞ്ചനയെക്കുറിച്ചോ അല്ലെങ്കിൽ അവരുടെ പുരുഷ പരാജയത്തിന്റെ വികാരത്തെ അടിസ്ഥാനമാക്കിയോ ആണ്.

കോക്കോൾഡ് ഒരു പങ്കാളിയുമായി സന്തുഷ്ടയാണെങ്കിൽ ആ സ്ത്രീ ഒരു കോക്കോൾഡ്രസ് ആണ്, അതായത്, ഭർത്താവിന് മുന്നിൽ വഞ്ചനയുടെ പ്രവർത്തനം ആസ്വദിക്കുന്ന ഒരു സ്ത്രീ, അവരുടെ നിർദ്ദിഷ്ട കുടുംബ സന്തോഷം തികച്ചും യോജിച്ച് നിലനിൽക്കും. എന്നാൽ എല്ലാ കോക്കോൾഡുകൾക്കിടയിൽ പ്രശ്നങ്ങൾ ഏറെ. ഒരു സ്ത്രീ തന്റെ പങ്കാളിയുടെ സമ്മർദത്തിന് ഇരയാകുന്നു, അവൾ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം പ്രേരിപ്പിക്കുന്നു, അല്ലെങ്കിൽ ഒരേസമയം നിരവധി പേർ. കൂടാതെ, ഒരു സ്ത്രീക്ക് സ്വയം ഒരു കക്ക്വീൻ ആയി പ്രവർത്തിക്കാൻ കഴിയും, അതായത്, മറ്റൊരു പങ്കാളിയുമായി തന്റെ പുരുഷനെ ഒറ്റിക്കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ.

അതേ സമയം, വിവാഹിതരായ ദമ്പതികൾക്ക് വിരസത നിമിത്തം “കൊക്കോൾഡ്” വിനോദത്തിന് നൽകുമ്പോൾ, അത്തരം പരീക്ഷണങ്ങൾ പലപ്പോഴും ദമ്പതികളിലെ ഗുരുതരമായ പ്രശ്‌നങ്ങളിലും ബന്ധങ്ങൾ വിച്ഛേദിക്കുന്നതിലും അവസാനിക്കുന്നു.

സമൂഹത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഈ കൂട്ടായ്മയിൽ അംഗമാണെന്നാണ് റിപ്പോർട്ടുകൾ. മീറ്റ് അപ്പ് എന്ന വാട്ട്സ് അപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സംഭവ വികാസങ്ങൾ നടക്കുന്നത്. ഭാര്യയേയും മക്കളെയുമൊത്ത് കുടുംബസമേതമാണ് ഭർത്താക്കന്മാർ ഇതിനായി ഹോട്ടലുകളിലും, റിസോർട്ടുകളിലും മുറിയെടുക്കുന്നത്. രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്.

രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ട്. ​ഗ്രൂപ്പിൽ വിവാ​ഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളിൽ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ​ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

മെസഞ്ചർ, ടെലി​ഗ്രാം ​ഗ്രൂപ്പുകൾ വഴിയാണ് സന്ദേശങ്ങൾ കൈമാറുന്നത്. കപ്പിൾ കേരള, കപ്പിൾ മീറ്റ് കേരള തുടങ്ങിയ ​ഗ്രൂപ്പുകളിലൂടെയാണ് ചാറ്റ് നടക്കുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ​ഗ്രൂപ്പുകളിൽ ഉള്ളത്. പങ്കാളികളെ കൈമാറിന്നതിന് പുറമെ പണമിടപാടുകളും ഇത്തരം ​ഗ്രൂപ്പുകളിലൂടെ നടക്കുന്നതായാണ് പോലീസ് പറയുന്നത്.