ആലപ്പുഴ: കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ അനുസ്മരിക്കാൻ സംഘടിപ്പിച്ച പരിപാടി പോലീസ് തടഞ്ഞു. പരിപാടി നിശ്ചയിച്ചിരുന്ന റെയ്ബാൻ ഓഡിറ്റോറിയത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ക്രമസമാധാന പ്രശ്നം ഉയർത്തിയാണ് അനുസ്മരണ പരിപാടി പോലീസ് തടഞ്ഞത്.
ഡിസംബർ 18-നാണ് ആർഎസ്എസ് സംഘം വാഹനമിടിച്ച് വീഴ്ത്തിയ ശേഷം ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
ഇരു കേസുകളിലും നിരവധി പേർ പോലീസ് പിടിയിലായി. ഇരട്ടക്കൊലപാതകത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.