Home World പാകിസ്ഥാനില്‍ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി

പാകിസ്ഥാനില്‍ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി

0

ഇസ്ലാമാബാദ്: ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആയിഷ മാലിക്കിനെയാണ് സുപ്രീം കോടതി ജഡ്ജിയായി ജുഡീഷ്യല്‍ കമ്മീഷന്‍ നിയമിച്ചത്. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് എല്‍എല്‍എം ബിരുദ ധാരിയായ ജസ്റ്റിസ് ആയിഷ മാലിക് 2012ലാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.

ലാഹോര്‍ ഹൈക്കോടതിയിലെ ഏക വനിതാ ജഡ്ജിയും ഇവരായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വെളിപ്പെടുത്തല്‍, കരിമ്പ് കര്‍ഷകര്‍ക്ക് പണം നല്‍കല്‍ തുടങ്ങി നിരവധി സുപ്രധാന ഭരണഘടനാ വിഷയങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here