Home State കു​പ്പി​വെ​ള്ള​ത്തി​ന് വില നി​ശ്ച​യി​ച്ചത് സ്റ്റേ ​ചെ​യ്തതിന് എതിരേ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ചു

കു​പ്പി​വെ​ള്ള​ത്തി​ന് വില നി​ശ്ച​യി​ച്ചത് സ്റ്റേ ​ചെ​യ്തതിന് എതിരേ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ചു

0

കൊ​ച്ചി: ഒ​രു ലി​റ്റ​ർ കു​പ്പി​വെ​ള്ള​ത്തി​ന് 13 രൂ​പ വി​ല നി​ശ്ച​യി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രേ സ​ർ​ക്കാ​ർ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ചു. വി​ല​നി​യ​ന്ത്ര​ണം റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം.ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ന്ന് ഹർജി പ​രി​ഗ​ണി​ക്കും. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രേ നി​യ​മ​വ​ശം പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.വി​ല​നി​ര്‍​ണ​യം ന​ട​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണെ​ന്നും ഉ​ത്ത​ര​വി​റ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് സ്റ്റേ ​ചെ​യ്ത​ത്. കു​പ്പി​വെ​ള്ള​ത്തെ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ വി​ല കു​റ​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here