Home Featured നടൻ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ കോടതിയുടെ അനുമതി

നടൻ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ കോടതിയുടെ അനുമതി

0

കൊച്ചി: നടൻ ദിലീപിനെതിരേ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ കോടതിയുടെ അനുമതി. എറണാകുളം സി.ജെ.എം. കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയത്. അടുത്തദിവസം തന്നെ മജിസ്ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. തുടർന്ന് കേസിൽ പോലീസ് സംഘം തുടരന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം തന്നെ അന്വേഷണസംഘം ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് സംവിധായകന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് സംഘം കോടതിയിൽ അപേക്ഷ നൽകിയത്.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ചിരുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദീലിപിന് ലഭിച്ചിരുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here