ഇടുക്കി: ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ടൂറിസം, പൊതുമരാമത്ത് മന്ത്രിയെ മലബാര്‍ മന്ത്രിയെന്ന് പരിഹസിച്ചായിരുന്നു വിമര്‍ശനം ഉയര്‍ത്തിയത്. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലക്ക് മാത്രമായാണ് മന്ത്രി പരിഗണിക്കുന്നത് എന്നും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി.ടൂറിസം, റോഡ് പദ്ധതികളിൽ ഇടുക്കി ജില്ലക്ക് സമ്പൂർണ അവഗണനയാണെന്നും പ്രതിനിധികൾ പറഞ്ഞു. വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. എന്നാല്‍, വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.