Home Featured എഎസ്ഐ ഓടിച്ച കാര്‍, ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിര്‍ത്താതെപോയി; രണ്ടുപേർക്ക് പരുക്കേറ്റു

എഎസ്ഐ ഓടിച്ച കാര്‍, ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിര്‍ത്താതെപോയി; രണ്ടുപേർക്ക് പരുക്കേറ്റു

0

തൃശൂര്‍: എഎസ്ഐ ഓടിച്ച കാര്‍, ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിര്‍ത്താതെപോയി. തൃശൂര്‍ കണ്ണാറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരുക്കേറ്റു. സംഭവത്തിൽ മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തും സുഹൃത്തുക്കളും പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇവർക്കെതിരെ കേസെടുത്തു. എഎസ്ഐ പ്രശാന്തും സുഹൃത്തുക്കളും കണ്ണാറയിലെ ഒരു വീട്ടിൽ പിറന്നാളാഘോഷം കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാർ ബൈക്കിൽ ഇടിച്ചെങ്കിലും നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രികരുടെ കാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇടിയിൽ കാറിനും കേടുപാടുണ്ടായി. അപകട സ്ഥലത്തിൽനിന്നു ഒരു കിലോമീറ്റർ മാറി പട്ടിക്കാടുവച്ച് കാർ നിന്നുപോയി. അപകടത്തിനു പിന്നാലെ കാറിനെ പിന്തുടർന്നു വന്ന നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here