Home World ലോകത്തിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശി കെയ്ൻ തനക 119-ാം ജന്മദിനം ആഘോഷിച്ചു

ലോകത്തിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശി കെയ്ൻ തനക 119-ാം ജന്മദിനം ആഘോഷിച്ചു

0

ടോക്കിയോ: ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശി കെയ്ൻ തനക 119-ാം ജന്മദിനം ആഘോഷിച്ചു. 2022 ജനുവരി രണ്ടിനായിരുന്നു തനകയുടെ 119-ാം പിറന്നാൾ. ഒന്നാം ലോകമഹായുദ്ധത്തിന് ഏകദേശം 11 വർഷം മുമ്പ് 1903-ൽ ജപ്പാനിലായിരുന്നു കെയ്‌നിന്റെ ജനനം. ഇപ്പോൾ ഫുകുവോക്കയിലെ ഒരു നഴ്സിംഗ് ഹോമിൽ താമസിക്കുകയാണ് ഇവർ. പസിലുകൾ പരിഹരിക്കുന്നത്തിലൂടെയാണ്119-ാം വയസിലും അവർ സന്തോഷം കണ്ടെത്തുന്നത്. പ്രായാധിക്യം കൊണ്ട് സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിലും ആംഗ്യങ്ങൾ ഉപയോഗിച്ച് ജീവനക്കാരുമായി ആശയവിനിമയം നടത്താൻ കെയ്ൻ ശ്രമിക്കാറുണ്ട്. 1922ലാണ് കെയ്ൻ ഹിഡിയോ തനകയെ വിവാഹം ചെയ്തത്. അഞ്ച് കുട്ടികളുടെ അമ്മയാണ് കെയ്ൻ. കെയ്‌ന്റെ ഭർത്താവും മൂത്ത മകനും രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തിൽ പോരാടിയവരാണ്. 2020-ലെ കണക്കനുസരിച്ച് കെയ്ൻ തനകയ്ക്ക് അഞ്ച് പേരക്കുട്ടികളും എട്ട് കൊച്ചുമക്കളും ഉണ്ട്. ജപ്പാനിലെ മറ്റ് പ്രായമായ സ്ത്രീകളിൽ നിന്ന് വ്യത്യസ്‌തമായി, ഗണിതവും കാലിഗ്രാഫിയും പഠിക്കുന്നതിൽ തനക ഇപ്പോഴും ആവേശത്തിലാണ്. 2019 ൽ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തനകയെ ആദ്യമായി അംഗീകരിച്ചു. അപ്പോൾ അവർക്ക് 116 വയസ്സായിരുന്നു. ഒരു വർഷത്തിനുശേഷം, 117, 261 ദിവസങ്ങളിൽ ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അവർ മാറി.

LEAVE A REPLY

Please enter your comment!
Please enter your name here