Home State ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്

ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്

0

തിരുവനന്തപുരം: ഇത്തവണത്തെ ഓടക്കുഴൽ അവാർഡ്‌ പ്രശസ്ത സാഹിത്യകാരി സാറാ ജോസഫിന്. “ബുധിനി” എന്ന നോവൽ ആണ് സാറാ ജോസഫിനെ ഓടക്കുഴൽ അവർഡിന് അർഹയാക്കിയത് . മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

ജിയുടെ 44 മത് ചരമ വാർഷിക ദിനമായ
ഫെബ്രുവരി രണ്ടിന് ഡോക്ടർ എം ലീലാവതി അവാർഡ് സമർപ്പിക്കും. അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരമാണ് ഇത്.

1968 മുതൽ നൽകിവരുന്ന ഈ അവാർഡ് രണ്ട് വർഷം നൽകാൻ കഴിഞ്ഞില്ല. മഹാകവി സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ ആണ് അവാർഡ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here