തിരുവനന്തപുരം: നെറ്റ്വര്ക് തകരാറിലായതോടെ സംസ്ഥാനത്ത് ട്രഷറികളി ലെ ഇടപാടുകള്‍ ഇന്ന് തടസ്സപ്പെട്ടു. പെന്ഷന് വിതരണമടക്കം മുടങ്ങി. ഇതോടെ ട്രഷറികളില്‍ പെന്ഷന് വാങ്ങാനെത്തിയ പ്രായമായവരടക്കം കാത്തിരുന്നു വലഞ്ഞു. ഇന്നലെ നടത്തിയ അറ്റകുറ്റപ്പണിയെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്നമാണു കാരണമെന്നാണു ട്രഷറി അധികൃതര്‍ പറയുന്നത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നു വൈകിട്ടോടെയോ നാളെയോ ട്രഷറികളുടെ പ്രവര്‍ത്തനം സാധാരണനിലയിലെത്തുമെന്നും അധികൃതര്‍ പറഞ്ഞു. സെര്‍വറില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ട്രഷറി ഓണ്‍ലൈന്‍ സേവനം ലഭ്യമാകില്ലെന്നു കഴിഞ്ഞ ദിവസം വാര്ത്താക്കുറിപ്പുണ്ടായിരുന്നു. ഈ അറ്റകുറ്റപ്പണിയെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് ഇന്ന് ട്രഷറികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയത്.