Home State സംസ്ഥാനത്തെ കുട്ടികളുടെ വാക്സിനേഷൻ; ജനുവരി ഒന്നു മുതൽ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാനത്തെ കുട്ടികളുടെ വാക്സിനേഷൻ; ജനുവരി ഒന്നു മുതൽ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

0

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ ആരംഭിക്കുകയാണ്. ഓൺ ലൈൻ വഴിയും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ സ്വീകരിക്കാം.

ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തിയാൽ തിരക്കും രജിസ്ട്രേഷന് വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും. സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 2007ലോ അതിന് മുമ്പോ ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

വാക്സിനേഷനായി കുടുംബാംഗങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺനമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here