പനാജി: ഗോവയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ആറാട്ടുപുഴ സ്വദേശികളായ വിഷ്ണു ( 27), കണ്ണന് (24) ചന്തു (24) എന്നിവരാണ് മരിച്ചത്. വിഷ്ണുവും കണ്ണനും സഹോദരങ്ങളാണ്.
ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.