മുംബൈ: ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ പോലീസ് സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടി.
അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ അടക്കം തിരികെ വിളിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷക്കായി മൂവായിരത്തോളം പോലീസുകാരെ വിന്യസിച്ചതായി റെയിൽവേ പോലീസ് അറിയിച്ചു.