Home World ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി സ്റ്റീവ് സ്മിത്ത്; ആശ്വാസവുമായി ആരാധകർ

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി സ്റ്റീവ് സ്മിത്ത്; ആശ്വാസവുമായി ആരാധകർ

0

മെൽബൺ: ഒരു മണിക്കൂർ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയപ്പോഴാണ് ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് തൻ്റെ ആരാധകരുടെ വിലയറിഞ്ഞത്. സ്മിത്തിനെ പുറത്തെത്തിക്കാൻ സഹതാരം മാർനസ് ലബുഷെയ്ൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒടുവിൽ ടെക്നീഷ്യൻ എത്തിയാണു സൂപ്പർതാരത്തെ രക്ഷപ്പെടുത്തിയത്.
ഹോട്ടലിന്റെ മുകൾനിലയിലെ തന്റെ മുറിയിലേക്കു പോകാനാണു സ്മിത്ത് ലിഫ്റ്റ് ഉപയോഗിച്ചത്.

വാതിൽ തുറക്കാൻ പറ്റാതായതോടെ താരം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. കയ്യിലിരുന്ന മൊബൈൽ ഫോണിലൂടെ ഓരോ നിമിഷത്തെയും വിവരങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി സ്മിത്ത് പുറത്തുവിട്ടതോടെ ആരാധകർ ആശ്വാസവാക്കുകളും ലൈക്കുകളുമായി ഒപ്പംകൂടുകയായിരുന്നു. സ്മിത്തിനെ ‘കൂളാക്കാൻ’ ലബുഷെയ്ൻ ചോക്ലേറ്റ് നൽകാൻ ശ്രമിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ വിഡിയോയിലുണ്ട്.

ഒടുവിൽ ഒരു മണിക്കൂറിനുശേഷം സ്മിത്ത് ലിഫ്റ്റിനു പുറത്തേക്കു കാലെടുത്തു വച്ചപ്പോൾ ഓസീസ് താരങ്ങൾ കയ്യടികളോടെയാണു വരവേറ്റത്. ഒപ്പം ആരാധകരും.

LEAVE A REPLY

Please enter your comment!
Please enter your name here