ന്യൂഡെൽഹി : രാജ്യ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്ന 20 യൂട്യൂബ് ചാനലുകൾ കേന്ദ്ര സർക്കാർ പൂട്ടിച്ചു. രണ്ട് വാർത്താ വെബ്സൈറ്റുകളും നിരോധിച്ച പട്ടികയിലുണ്ട്. പാകിസ്താനിൽ നിന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ചാനലുകൾ നിരോധിച്ചിരിക്കുന്നത്.
രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട സംഭവം തുടങ്ങിയ കാര്യങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ട സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടി. ‘നയാ പാകിസ്താൻ’ ഗ്രൂപ്പിന്റെ ചാനലുകളും നരോധിച്ചവയുടെ പട്ടികയിൽ ഉണ്ട്.
വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ചാനലുകളും വെബ്സൈറ്റുകളും നിരോധിക്കുന്നതിന് കേന്ദ്രസർക്കാർ നടപടികൾ എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.