ന്യൂഡെൽഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കെസിബിസി ഡെലഗേഷന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിനു നിവേദനം നല്‍കി. കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാതെ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു.
ഭൂമിയിൽ കഠിനാധ്വാനം ചെയ്ത് ജീവിതം കരുപ്പിടിക്കുന്ന കർഷകരെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു നടപടിയും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പമാണ് സംഘം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിനെ കണ്ടത്.
ആര്‍ച്ച്ബിഷപ് ആന്‍ഡ്രുസ് താഴത്ത്, ബിഷപ് ജോസഫ് മാര്‍ തോമസ്, ബിഷപ് അലക്സ് വടക്കുംതല, ബിഷപ് തോമസ് തറയില്‍, ബിഷപ് ജോസഫ് പാംപ്ലാനി, ഡോ ചാക്കോ കാളാംപറമ്പില്‍, ടി ടി ജോസഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.