Home Local News യാത്രക്കിടെ ഉറങ്ങിയ എഴുപത്തിരണ്ടുകാരൻ ട്രെയിൻ്റെ മുകളിലെ ബെർത്തിൽനിന്ന് വീണ് മരിച്ചു

യാത്രക്കിടെ ഉറങ്ങിയ എഴുപത്തിരണ്ടുകാരൻ ട്രെയിൻ്റെ മുകളിലെ ബെർത്തിൽനിന്ന് വീണ് മരിച്ചു

0

ചെന്നൈ: ട്രെയിൻ യാത്രക്കിടെ ഉറങ്ങിക്കിടന്ന എഴുപത്തിരണ്ടുകാരൻ ട്രെയിൻ്റെ മുകളിലെ ബെർത്തിൽനിന്ന് വീണ് മരിച്ചു. കാരൈക്കുടി സ്വദേശി നാരായണനാണ് മരിച്ചത്. തെങ്കാശിയിലുള്ള ക്ഷേത്രത്തിൽ ദർശനം നടത്താൻ ചെന്നൈ മന്നഡിയിൽനിന്നുള്ള സംഘത്തിനൊപ്പം ചേരാനുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

സിലമ്പ് എക്സ്പ്രസിൽ രാത്രിയിൽ കാരൈക്കുടിയിൽനിന്നാണ് ഇദ്ദേഹം തീവണ്ടിയിൽ കയറിയത്. വണ്ടി പുലർച്ചെയോടെ ചെന്നൈ താംബരത്തിന് അടുത്തെത്തിയപ്പോഴാണ് സഹയാത്രികർ ഇയാളെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. മൂക്കിന് സാരമായ പരിക്കേറ്റിരുന്നു. ചെവിയിൽനിന്ന് രക്തം വാർന്നനിലയിലുമായിരുന്നു. വണ്ടി താംബരം സ്റ്റേഷനിൽ എത്തിയ ഉടൻ ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

നാരായണന് താഴെയുള്ള ബർത്തായിരുന്നു അനുവദിച്ചിരുന്നതെന്നും എന്നാൽ, ഇയാൾ ബെർത്ത് മാറി മുകളിൽ കിടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here