Home National സംവിധായകൻ എം ത്യാ​ഗരാജൻ വഴിയരികിൽ മരിച്ച നിലയിൽ

സംവിധായകൻ എം ത്യാ​ഗരാജൻ വഴിയരികിൽ മരിച്ച നിലയിൽ

0

ചെന്നൈ: തമിഴ് സിനിമാ സംവിധായകൻ എം ത്യാ​ഗരാജൻ അന്തരിച്ചു. വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വടപളനി എവിഎം സ്റ്റുഡിയോയ്ക്ക് എതിർവശത്താണ് മൃതദേഹം കണ്ടെത്തിയത്. വിജയകാന്ത് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനഗാര കാവല്‍ ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. എവിഎം പ്രൊഡക്ഷന്റെ 150ാം ചിത്രമായിരുന്നു ഇത്.

വിരുദുനഗര്‍ ജില്ലയിലെ അരുപ്പുകോട്ട സ്വദേശിയായ ത്യാഗരാജന്‍ ആഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പഠിച്ചത്. പ്രഭുവിനെ നായകനാക്കി സംവിധാനം ചെയ്ത പൊണ്ണു പാര്‍ക്ക പോരേന്‍ ആയിരുന്നു ആദ്യ ചിത്രം. മനഗര കാവലിന്റെ വിജയത്തിന് ശേഷം അദ്ദേഹത്തിന് വലിയ പ്രൊജക്റ്റുകളൊന്നും ലഭിക്കാതായതോടെ അദ്ദേഹം വിഷാദത്തിലേക്ക് വീണിരുന്നു. തുടര്‍ന്ന് ഭാര്യയും മക്കളുമായി പിരിഞ്ഞ ത്യാഗരാജന്‍ 15 വര്‍ഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അവസാന കാലത്ത് കടുത്ത ദാരിദ്രത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here