Home State അപ്രതീക്ഷിത മഴ; ത്രിവേണിയിൽ പമ്പാനദി കരകവിഞ്ഞു

അപ്രതീക്ഷിത മഴ; ത്രിവേണിയിൽ പമ്പാനദി കരകവിഞ്ഞു

0

പമ്പ: പമ്പയിലും പരിസരത്തും പെയ്ത അപ്രതീക്ഷിത മഴയിൽ ത്രിവേണിയിൽ പമ്പാനദി കരകവിഞ്ഞു. രണ്ട് മണിക്കൂറോളം അതിശക്തമായ മഴയായിരുന്നു പെയ്തത്.

രാത്രി ഏഴ് മണിയോടെയായിരുന്നു അതിശക്തമായ മഴ പെയ്തത്. വെളളം കരകവിഞ്ഞ് ഒഴുകിയെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. മണൽതിട്ടയിലേക്ക് ഒഴുകിയ വെളളം മറച്ചുകെട്ടിയ തകരഷീറ്റുകൾക്കുളളിലുമെത്തി.

ത്രിവേണി പാലത്തിന് തൊട്ടുതാഴെ വരെ വെളളം ഉയർന്നു. അൽപനേരം തീർത്ഥാടകർ പമ്പയിൽ കുടുങ്ങിയെങ്കിലും മഴ ശമിച്ചതോടെ മല കയറാൻ തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here