ന്യൂഡെല്‍ഹി: ‘വര്‍ക്ക് ഫ്രം ഹോം’ ചട്ടപ്രകാരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. കൊറോണ സാഹചര്യത്തില്‍ സർക്കാർ രാജ്യത്ത് നടപ്പാക്കിയതാണ് വര്‍ക്ക് ഫ്രം ഹോം’. പോര്‍ച്യുഗല്‍ മാതൃകയില്‍ നിയമ നിര്‍മ്മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം സാഹചര്യം ഐ.ടി കമ്പനികളില്‍ അടക്കം ഇനിയും തുടരാനുള്ള സാഹചര്യം പരിഗണിച്ചാണിത്.
നേരത്തെ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിന് സര്‍ക്കാര്‍ മാര്‍ഗരേഖ ഇറക്കിയിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണ് നിയമനിര്‍മ്മാണം.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപനത്തിലേത് പോലെതന്നെ ജോലി സമയവും വിശ്രമ സമയവും ക്രമപ്പെടുത്തുന്നതും ഇന്റര്‍നെറ്റ്, വൈദ്യൂതി അടക്കമുള്ള അധിക ചെലവുകള്‍ക്ക് വ്യവസ്ഥ ഉണ്ടാക്കുന്നതും നിയമത്തില്‍ വരും.
വീട്ടിലിരുന്നുള്ള ജോലി കൊണ്ട് തൊഴില്‍ സ്ഥാപനങ്ങള്‍ക്കും മെച്ചമുണ്ടാകുന്നുവെന്ന് ഉറപ്പാക്കുന്നതായിരിക്കും ചട്ടമെന്ന തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.