Home State വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0

പൈനാവ്: ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വൈദ്യുത വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാർ ഡാമിൽനിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നുണ്ട്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ഇടുക്കി ഡാമിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ജലനിരപ്പ് 2401 അടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here