ക​ള​മ​ശേ​രി കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ യു​വ​തി മ​രി​ച്ച സം​ഭ​വം; യാ​ത്രക്കാരെല്ലാം മ​ദ്യ​പി​ച്ചിരുന്നു

കൊ​ച്ചി: ക​ള​മ​ശേ​രി കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ര്‍ യാ​ത്രി​ക​രാ​യ എ​ല്ലാ​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ്. അ​പ​ക​ടം സം​ഭ​വി​ച്ച് കൂ​ടു​ത​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു അ​റി​യി​ച്ചു.

ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്ത് മെ​ട്രോ തൂ​ണി​ല്‍ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​ലു​വ ചു​ണ​ങ്ങം​വേ​ലി എ​രു​മ​ത്ത​ല കൊ​ട്ടാ​ര​പ്പി​ള്ളി വീ​ട്ടി​ന്‍ മ​ന്‍​ഫി​യ(21)​ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ഇ​വി​ടെ നി​ന്നും ഓ​ടി​പ്പോ​യി​രു​ന്നു.

കൂ​ടാ​തെ മ​ന്‍​ഫി​യ​യെ കൊ​ല്ലു​മെ​ന്ന് കാ​മു​ക​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. സ​ല്‍​മാ​നു​ല്‍ ഫാ​രി​സ്, ജി​ബി​ന്‍ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ര്‍. എ​ന്നാ​ല്‍ കാ​റി​ല്‍ മൊ​ത്തം നാ​ല് പേ​രാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് മ​ന്‍​ഫി​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.