Home Local News ഒറ്റയ്ക്കുപോകുന്ന കുട്ടികളെയും സ്ത്രീകളെയും ബൈക്കിൽ പിൻതുടർന്ന് അടിക്കുകയും തള്ളിയിട്ട് കടന്നുകളയുകയും ചെയ്യുന്നയാൾ അറസ്റ്റിൽ

ഒറ്റയ്ക്കുപോകുന്ന കുട്ടികളെയും സ്ത്രീകളെയും ബൈക്കിൽ പിൻതുടർന്ന് അടിക്കുകയും തള്ളിയിട്ട് കടന്നുകളയുകയും ചെയ്യുന്നയാൾ അറസ്റ്റിൽ

0

തിരുവനന്തപുരം: ഒറ്റയ്ക്കുപോകുന്ന സ്‌കൂൾ കുട്ടികളെയും സ്ത്രീകളെയും ബൈക്കിൽ പിൻതുടർന്ന് ശക്തിയായി കൈകൊണ്ട് അടിക്കുകയും തള്ളിയിട്ട് കടന്നുകളയുകയും ചെയ്യുന്ന ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ. വിഴിഞ്ഞം ഹാർബർ റോഡിൽ താഴേവീട്ടുവിളാകത്ത് ഫൈസൽഖാനെ ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. കോവളം മുക്കോല ബൈപ്പാസിലെ സർവീസ് റോഡിലൂടെ പോകുന്നവരാണ് ഇയാളുടെ ആക്രമണത്തിന് ഇരയായിരുന്നത്.

പരാതികൾ ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം എസ്.ഐ. കെ.എൽ.സമ്പത്തിന്റെ നേതൃത്വത്തിൽ കോവളം മുക്കോല ബൈപ്പാസിലെ സർവീസ് റോഡിൽ മഫ്തി പോലീസിനെ നിയോഗിച്ചിരുന്നു. കഴുത്തും മൂക്കും മറയ്‌ക്കുന്ന തരത്തിലുള്ള ചുവന്ന നിറത്തിലുള്ള മാസ്‌ക് ധരിച്ചാണ് ഇയാൾ സ്ത്രീകളെ ആക്രമിക്കുന്നത്.

സ്‌കൂൾ വിദ്യാർഥിയെ ഉപദ്രവിച്ച് കടന്നുപോയപ്പോൾ ഇയാൾ ഇത്തരത്തിലുള്ള ചുവന്ന മാസ്‌ക് ധരിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. കുട്ടി നൽകിയ മൊഴിയനുസരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ അറസ്റ്റുചെയ്തത്. പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here