ബംഗ്ലൂരൂ: ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശി വ്യാജ സർട്ടിഫിക്കറ്റിൽ ഇന്ത്യ വിട്ട സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദക്ഷിണാഫ്രിക്കൻ സ്വദേശി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി.
നിരീക്ഷണത്തിലിരിക്കേ പുറത്തുപോയി നിരവധി പേരുമായി ഇയാൾ ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പിനെ കബളിപ്പിച്ചാണ് ദുബായിലേക്ക് പോയതെന്നും റിപ്പോർട്ടിലുണ്ട്. ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
വ്യാജ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ടത് എന്നാണ് കണ്ടെത്തൽ. കോവിഡ് ബാധിച്ച ഇയാളിൽ നിന്നും പണം വാങ്ങി കോവിഡ് നെഗറ്റീവാണെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. സംഭവത്തിൽ ബംഗളൂരുവിലെ സ്വകാര്യ ലാബിനെതിരെ പോലീസ് കേസെടുത്തു.